Saturday, October 9, 2021

പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തത്ജ നാധിപത്യവിരുദ്ധ നടപടി : ആന്‍റോ ആന്‍റണി എം.പി

    ഇന്ത്യയുടെ അന്നദാതാക്കളായ കര്‍ഷകര്‍ നടത്തുന്ന സമരത്തെ ചോരയില്‍ മുക്കി കൊല്ലുന്നതിന് ഭരണ നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് യു.പി യിലെ ലഖിംപൂരിലെ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവമെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു.

    ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുവാന്‍ എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനതിട്ട ഹെഡ് പോസ്റ്റോഫിസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    രാജ്യത്ത് ജനാധിപത്യവും പൗരവാകാശങ്ങളും ധ്വംസിച്ച് കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്തി ഭരിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ഏകാധിപത്യ ഭരണകൂടങ്ങള്‍ ചരിത്രത്തിന്‍റെ ചവിട്ട് കൊട്ടയില്‍ എറിയപ്പെട്ടിട്ടുള്ളതിന്‍റെ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

    പാര്‍ലമെന്‍റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ചര്‍ച്ചപോലും കൂടാതെ പാസ്സാക്കിയ കര്‍ഷകദ്രോഹ ബില്ല് പിന്‍വലിക്കുന്നതുവരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  പ്രിയങ്കാ ഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കളേയും നിശബ്ദരാക്കി സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തെ ജനാധിപത്യ ഇന്ത്യ എന്തുവിലകൊടുത്തും നേരിടുമെന്ന് ആന്‍റോ ആന്‍റണി എം.പി മുന്നറിയിപ്പ് നല്‍കി.

    ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.  കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. ശിവദാസന്‍ നായര്‍, പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍പ്രസംഗിച്ചു.


Monday, September 6, 2021

പ്രിയപ്പെട്ടവരെ,

ഡി.സി.സി പ്രസിഡന്റായി സെപ്റ്റംബർ 3 വെള്ളിയാഴ്ച്ച ചുമതലയേറ്റ വിവരം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ. കോൺഗ്രസ് പാർട്ടി ഏറ്റവും നിർണായകമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പാർട്ടി ഏൽപ്പിച്ച സ്ഥാനം വലിയ വെല്ലുവിളി ആണെന്നറിയാം. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം എൻ്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും.പാർട്ടിയെ അടിത്തട്ടിൽ ശക്തമാക്കുക എന്ന വലിയ ദൗത്യം യുദ്ധകാലടിസ്ഥാനത്തിൽ നടപ്പാക്കാൻ ശ്രമിക്കും.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ  അപ്രതീക്ഷ പരാജയം സൃഷ്ടിച്ച ഞെട്ടലിൽ നിന്നും നാം ഇപ്പോഴും മുക്തരായിട്ടില്ല.  പാർട്ടി അണികളിലുണ്ടായിട്ടുള്ള നിരാശയും, പാർട്ടി ഘടകങ്ങളിലുള്ള തളർച്ചയും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നറിയാം. അതിനുള്ള ശ്രമം  ആരംഭിക്കുകയാണ് . എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് ഒറ്റക്കെട്ടായി ആയി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾക്ക് നമുക്ക് ഒത്തൊരുമിക്കാം. എല്ലാവരുടെയും പൂർണമായ പിന്തുണയും  സഹകരണവും  അഭ്യർത്ഥിക്കുന്നു.   


പ്രൊഫ.  സതീഷ് കൊച്ചുപറമ്പിൽ 

ഡി.സി.സി പ്രസിഡൻറ്  Tuesday, August 31, 2021

സി.പി.എം-ബി.ജെ.പി. നിലപാട് വ്യക്തമാക്കണം : ബാബു ജോര്‍ജ്ജ്

സെപ്റ്റംബര്‍ 3-ാം തീയതി റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടക്കുന്ന അവിശ്വാസപ്രമേയത്തില്‍ സി.പി.എമ്മിന്‍റേയും ബി.ജെ.പിയുടേയും നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.  

ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റുമായി എല്‍.ഡി.എഫ് അംഗം ശോഭാ ചാര്‍ളി കരാര്‍ ഉണ്ടാക്കിയിരുന്നു.  ബി.ജെ.പി പിന്‍തുണ സംബന്ധിച്ച് വിവാദമുയര്‍ന്നപ്പോള്‍  ബി.ജെ.പി ഔദ്യോഗികമായി ഈ കരാര്‍ പുറത്തുവിട്ടു.  എല്‍.ഡി.എഫ് യോഗങ്ങളില്‍ ശോഭാ ചാര്‍ളി പങ്കെടുക്കില്ലന്ന് ബി.ജെ.പി യോട് സമ്മതിച്ചിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല.  എല്‍.ഡി.എഫില്‍ നിന്നും ശോഭാ ചാര്‍ളിയെ പുറത്താക്കിയതായി പത്രക്കുറിപ്പ് ഇറക്കിയിരുന്നുവെങ്കിലും എല്‍.ഡി.എഫിന്‍റെ എല്ലാ പരുപാടികളിലും ശോഭാ ചാര്‍ളി സജീവമായി പങ്കെടുത്തിരുന്നു.  റാന്നി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്- 4, കേരളാ കോണ്‍ഗ്രസ് ജോസഫ്- 1, യു.ഡി.എഫ് സ്വതന്ത്രന്‍ -1 ഉള്‍പ്പെടെ യു.ഡി.എഫിന് 6 അംഗങ്ങളാണുള്ളത്.  ഇടതുമുന്നണയില്‍ സിപി.എം -4, കേരളാ കോണ്‍ഗ്രസ് മാണി -1 ഉള്‍പ്പെടെ 5 അംഗങ്ങാണ് ഉള്ളത്.  ബി.ജെ.പിക്ക് 2 അംഗങ്ങളും.  ഈ സാഹചര്യത്തില്‍ 3-ാം തീയതി നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബി.ജെ.പി-സി.പി.എം നിലപാട് നിര്‍ണ്ണായകമാണ്.  ബിജെപി പിന്‍തുണയോടെ എല്‍.ഡി.എഫ് ഭരിക്കുന്ന റാന്നി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയചര്‍ച്ചയില്‍  സി.പി.എമ്മിന്‍റെയും ബി.ജെ.പി യുടെയും നിലപാട് എന്താണെന്ന് വ്യക്തമാക്കുവാന്‍ ഇരുകക്ഷികള്‍ക്കും ബാധ്യതയുണ്ടെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.  6 അംഗങ്ങളുള്ള യു.ഡി.എഫിനെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനാണ് ബി.ജെ.പി യുമായി കരാര്‍ ഉണ്ടാക്കി അവരുടെ പിന്‍തുണ നേടി സി.പി.എം റാന്നി പഞ്ചായത്തിന്‍റെ ഭരണം പിടിച്ചത്.

Thursday, July 29, 2021

മന്ത്രി ശിവന്‍കുട്ടി തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി : അഡ്വ. കെ. ശിവദാസന്‍ നായര്‍

    നിയമസഭാ കൈയ്യാങ്കളി കേസില്‍ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രി അധികാരത്തില്‍ തുടരുന്നത് ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ പറഞ്ഞു.  മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സിസി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാന നിയമസഭയില്‍ ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്ത നെറികെട്ട അക്രമമാണ് യു.ഡി.എഫ് സര്‍ക്കാരിന്‍റെബജറ്റ് അവതരണ സമയത്ത് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

    ജനാധിപത്യ ബോധത്തിന്‍റെ കണികയെങ്കിലും ഉണ്ടെങ്കില്‍  വിദ്യാഭ്യാസമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ. ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു. ഡി.സിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് അദ്ധ്യക്ഷ വഹിച്ചു.  കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡനറ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, അനീഷ് വരിക്കണ്ണാമല, നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ. കെ. ജയവര്‍മ്മ, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, തോപ്പില്‍ ഗോപകുമാര്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്,  സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, റ്റി.കെ സാജു, കെ.കെ. റോയിസണ്‍, പഴകുളം ശിവദാസന്‍, എസ്. ബിനു, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, റോഷന്‍ നായര്‍, സിന്ധു അനില്‍, ദേശീയ കായികവേദി ജില്ലാ പ്രസിഡന്‍റ് സലിം. പി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.  

ധര്‍ണ്ണക്ക് മുമ്പായി രാജീവ് ഭവനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റിന് മുമ്പില്‍ പോലീസ് ബാരിക്കേട് വച്ച് തടയുവാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തില്‍ കാലശിച്ചു.  മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി.  തുടര്‍ന്ന്  പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയുരുന്ന് ധര്‍ണ്ണ നടത്തി.  മാര്‍ച്ചിന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ കെ.എന്‍. രാധാചന്ദ്രന്‍, ആര്‍. ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.Contact Form

Name

Email *

Message *

CONTACT US

04682 222658