മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായ ബഹു. ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയും സുകൃതം സുവർണത്തിൽ പങ്കാളികളായി. പത്തനംതിട്ട മുൻസിപ്പൽ ബസ് സ്റ്റാന്റിലെ തുറന്ന സ്റ്റേജിൽ വലിയ സ്ക്രീന്‍ വച്ച് പൊതുജനങ്ങള്‍ക്ക് കോട്ടയത്തു നടക്കുന്ന ആഘോഷങ്ങള്‍ തത്സമയം കാണുന്നതിനുള്ള സൗകര്യമൊരുക്കി. വിപുലമായ ഒരുക്കങ്ങളാണ് പത്തനംതിട്ട ഡി.സി.സി ഒരുക്കിയത്. കോട്ടയത്തു നടക്കുന്ന തത്സമയ ദൃശ്യങ്ങള്‍ ബിഗ് സ്ക്രീനില്‍ കാണുന്നതിനു നിരവധി ആളുകള്‍ എത്തിച്ചേർന്നു. ഡി.സി.സി പ്രസിഡന്റ് ശ്രീ. ബാബു ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യന് ഉദ്ഘാടനം ചെയ്തു.
Thursday, September 17, 2020
Subscribe to:
Post Comments (Atom)
0 comments:
Post a Comment