രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ അധികാരവികേന്ദ്രീകരണത്തിന് വേണ്ടി 1989 ല്‍ കൊണ്ടുവന്ന 64-ാം ഭരണ ഘടനാ ഭേദഗതിബില്‍ രാജ്യസഭയില്‍ പരാജയപ്പെടുത്തിയത് സി.പി.എം, ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളാണ്. തുടര്‍ന്നുള്ള നിരന്തര ശ്രമത്തിന്റേ ഫലമായാണ് പി.വി നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ 73 ഉം 74 ഉം ഭരണഘടനാ ഭേദഗതികള്‍ 1992 ല്‍ കൊണ്ടുവന്നത്. അതിനോടനുബന്ധിച്ച് 1994 ല്‍ കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ പാസാക്കിയത് കേരളത്തില്‍ കെ. കരുണാകരന് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. അധികാരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിറക്കിയത് 1995 ഒക്ടോബറില്‍ എ.കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സാക്ഷാത്കരിക്കുന്നതിന് യു.ഡി.എഫ് ന്റെ നേതൃത്വത്തിലുള്ള പ്രദേശിക സര്‍ക്കാരുകള്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണ്
ജനകീയാസൂത്രണം എന്ന പേരില്‍ പലതും കൊട്ടിഘോഷിച്ചു എങ്കിലും വികേന്ദ്രീകരണത്തിനു പകരം പുന:കേന്ദ്രീകരണമാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അധികാര വികേന്ദ്രീകരണത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തി വരുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച അധികാരങ്ങള്‍ ചരിത്രപരമായ നേട്ടമാണ്. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രസ്തുത അധികാരങ്ങള്‍ കവര്‍ന്നെടുത്തു. സംസ്ഥാന ബജറ്റില്‍ അനുബന്ധം 4 ല്‍ പറയുന്ന പദ്ധതി വിഹിതം നല്‍കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിതുക വെട്ടിക്കുറച്ചു. ഖജനാവ് കാലിയായതു മൂലം ട്രഷറിയില്‍ നിന്നും കുടിശികയായി നിര്‍ത്തുന്ന തുക (ക്യൂ ബില്‍ തുക) അടുത്ത വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും കുറയ്ക്കുകയാണ് ചെയ്യുന്നത്.
കേരളാ പഞ്ചായത്തീരാജ് നിയമം വകുപ്പ് 233 പ്രകാരം വ്യവസായ ശാലകള്‍ തുടങ്ങുന്നതിന് ഗ്രാമപഞ്ചായത്തുകള്ക്കുണ്ടായി
മദ്യശാലകള്‍ തുടങ്ങുന്നതിന് പഞ്ചായത്തുകളുടെ അനുമതി വേണമെന്നുള്ള വകുപ്പും പിണറായി സര്‍ക്കാര്‍ റദ്ദു ചെയ്തു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ മറവിലാണ് ഇത് ചെയ്തത്.
പന്ത്രണ്ടാം പദ്ധതി മാര്‍ഗരേഖയില്‍ ഫണ്ട് വിനിയോത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യു.ഡി.എഫ് നല്‍കിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പതിമ്മൂന്നാം പദ്ധതി മാര്‍ഗരേഖ നിബന്ധനകളുടെ ശൃംഖലയാണ്.
അഴിമതിയുടെ പത്മവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുന്ന പിണറായി സര്‍ക്കാരും, രാഷ്ട്രീയ അധാര്‍മ്മികതയുടേയും ജീര്‍ണ്ണതയുടേയും പ്രതീകമായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരിയേയും കേരളീയ സമൂഹം വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പാണിത്.
ഓഖിയും, നിപ്പയും, പ്രളയവും, കോവിഡും തകര്‍ത്ത നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ യു.ഡി.എഫ് വിഭാവനം ചെയ്യുന്നു.
പിണറായി തകര്‍ത്ത കേരളത്തെ രക്ഷിക്കാന്‍, പ്രളയത്തില്‍ തകര്‍ന്നുപോയ പത്തനംതിട്ട ജില്ലയെ രക്ഷിക്കാന്‍ യു.ഡി.എഫ് പ്രതിക്ജ്ഞാ ബദ്ധമാണ്.
പുനര്‍ജ്ജനിക്കുന്ന ഗ്രാമങ്ങള്‍, ഉണരുന്ന നഗരങ്ങള്‍, സമ്മതിദായകരോട് ഉത്തരവാദിത്വം ഇതാണ് യു.ഡി.എഫ് മുന്നോട്ട് വക്കുന്നത്.
1. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കും
2. തദ്ദേശ സ്ഥാപനങ്ങളില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് നടപ്പാക്കും.
3. പ്രളയം മഹാമാരി തുടങ്ങിയവയുടെ ഇരകളെ പുനരധിവസിക്കാന്‍ പ്രത്യേക പാക്കേജ്.
4. ഗ്രാമസഭകള്‍ക്ക് കീഴില്‍ സേവാഗ്രാം തുടങ്ങി ഗ്രാമസ്വരാജിലേക്കുള്ള ദൂരം കുറയ്ക്കും. വികസന പദ്ധതി ആശയങ്ങള്‍ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കും.
5. ദരിദ്രരില്‍ ദരിദ്രരായവര്‍ക്കും ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം ഉറപ്പ് വരുത്തും.
6. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പരമ്പരാഗത മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് പ്രത്യേക പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പ്രസ്തുത വിഭാഗം കുട്ടികള്‍ക്ക് വിദൂര/ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പ് വരുത്തും.
7. സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളും വാര്‍ഡ് വികസന സമിതിയും ക്രിയാത്മകമാക്കും.
8. ജാഗ്രതാസമിതികള്‍ ക്രിയാത്മകമാക്കിക്കൊണ്ട് കുട്ടികള്‍ക്കും സ്ത്രികള്ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കും.
9. അയല്‍സഭയും, വാര്‍ഡ് വികസന സമിതിയും ക്രിയാത്മകമാക്കിക്കൊണ്ട് കമ്യൂണിറ്റി പ്ലാന്‍ സാര്‍ത്ഥകമാക്കും.
10. കാലാവസ്ഥാ വ്യതിയാനം, ദുരന്തങ്ങള്‍ എന്നിവമൂലമുള്ള പ്രത്യാഘാതങ്ങള്‍ ദൂരികരിക്കാന്‍/ലഘൂകരിക്കാന്‍ ഉള്ള മുന്‍ കരുതലുകള്‍ ഫലപ്രദമാക്കും.
11. ഗ്രാമീണതല അദാലത്തുകളിലൂടെ തര്‍ക്കരഹിത പ്രദേശിക സര്‍ക്കാരുകള്‍ ഉറപ്പുവരുത്തും.
12. ഘടക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ രൂപീകരിച്ച മാന്വലുകള്‍ ഫലപ്രദമായി നടപ്പാക്കി അവയുടെ കാര്യക്ഷമത ഉറപ്പ് വരുത്തും.
13. പൗരധര്മ്മവുമായി ബന്ധപ്പെട്ട സിവില്‍ സര്‍വ്വീസുകള്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും.
14. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും.
15. കുളങ്ങള്‍, വയലുകള്‍, പുഴകള്‍ ഇവ സംരക്ഷിക്കും.
16. തെരുവ് നായ്ക്കളെ നിയന്ത്രിക്കും.
17. അറവ് ശാലകളില്‍ കൃത്യമായ പരിശോധന നടത്തും.
18. പൊതു കക്കൂസുകള്‍, വെയിറ്റിംഗ് ഷെഡ്ഡുകള്‍, വാഹന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവ ആരംഭിക്കും.
19. ശുചീകരണ പരിപാടികള്‍ ഫലപ്രദമാക്കും.
20. മോശമായ പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തും.
21. ജൈവകൃഷി പ്രോത്സാഹിപ്പിക്കും.
22. തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കും. ഇതിന് ജില്ലാ പഞ്ചായത്ത് പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തും.
23. യുവജനക്ഷേമം ഉറപ്പാക്കും. ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കും.
24. വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം താഴേത്തട്ടില്‍ എത്തിക്കും.
25. ജില്ലയില്‍ മുഴുവന്‍ Wi-Fi സംവിധാനം ഏര്‍പ്പെടുത്തും.
26. ജില്ലയില്‍ ആധുനിക കൃഷിരീതികള്‍ വ്യാപകമാക്കും.
27. ജില്ലയില്‍ പദ്ധതിവിഹിതം പൂര്‍ണ്ണമായും ചെലവഴിക്കും.
28. ജില്ലയില്‍ ചെറുകിട ജലസേചന പദ്ധതികള്‍ ആരംഭിക്കും.
29. ജില്ലയില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ്.
30. ജില്ലയിലെ ഹൈസ്കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
31. വിഭ്യാഭ്യാസ മേഖലയില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കും.
32. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഐ.എ.എസ് കോച്ചിംഗ് സെന്ററുകള്‍ തുടങ്ങും.
33. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ ഒരംഗത്തിനു വിദേശത്തുപോയി പഠിക്കാനുള്ള അവസരം ഒരുക്കും.
34. കോഴഞ്ചേരി ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തും.
35. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ സഹായം നല്‍കും.
36. ജില്ലയില്‍ വീട്ടില്‍ നിന്നും സ്കൂളില്‍ പോയി പഠിക്കാന്‍ സാധിക്കാത്ത ഭിന്നശേഷി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കും.
37. ജില്ലയിലെ പ്രധാന പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കായി ശൗചാലയങ്ങളും, മുലയൂട്ടല്‍ കേന്ദ്രങ്ങളും നടപ്പിലാക്കും.
38. സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്തുകൊണ്ട് എല്ലാവര്ക്കും മിനിമം വേതനം നല്കുന്ന ന്യായ് പദ്ധതി നടപ്പിലാക്കും. ഇതുപ്രകാരം പാപപ്പെട്ട കുടുംബങ്ങള്‍ക്ക് ഓരോ മാസവും നിശ്ചിത തുക അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കും.
39. ജില്ലയിലെ എല്ലാ ബ്ലോക്ക്, നഗരസഭാ അടിസ്ഥാനത്തിലും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
40. ഗ്രാമപഞ്ചായത്തുകളെക്കൊണ്ട് തദ്ദേശീയ ബ്രാന്‍ഡ് അരി, വെളിച്ചെണ്ണ എന്നിവ വിപണിയിലെത്തിക്കും.
41. ജില്ലയിലെ അങ്കണവാടികളെയും സഹകരണ സംരക്ഷണ കേന്ദ്രങ്ങളെയും മികവുറ്റതാക്കും. അങ്കണവാടി ജീവനക്കാരുടെ വേതന സേവന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
42. പൊതുജനാരോഗ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സാംക്രമിക രോഗങ്ങളെ ചെറുക്കാനും പ്രത്യേക കര്‍മ്മ പരിപാടികള്‍ പഞ്ചായത്ത് തലങ്ങളില്‍ നടപ്പിലാക്കും.
43. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെ ദരിതാശ്വാസനിധിയുടെ മാത്യകയില്‍ പ്രസിഡന്റിന്റെയോ, ചെയര്‍മാന്റെയോ നേതൃത്വത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി ആശ്വാസനിധി നിര്‍ബന്ധമാക്കും.
44. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിശപ്പിനോട് വിട എന്ന പേരില്‍ പരിപാടി നടപ്പാക്കും. ആരും പട്ടിണി കിടക്കാത്ത ഗ്രാമങ്ങളും നഗരങ്ങളുമായി ജില്ലയെ മാറ്റാന്‍ പാവപ്പെവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്കുന്ന ഈ പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കും.
45. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം നല്കാന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മംഗല്യ സഹായനിധി രൂപീകരിക്കും.
46. പ്രവാസികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും സമയബന്ധിതമായി അവ ലഭ്യമാക്കുകയും ചെയ്യും. വര്‍ഷത്തിലൊരിക്കല്‍ പ്രവാസികളുടെ സംഗമം സംഘടിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കും.
47. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വാര്‍ഡുതലത്തില്‍ സേവാഗ്രാം പദ്ധതി കാര്യക്ഷമമായി നടപ്പാക്കും.
48. ഗ്രാമീണ സ്റ്റേഡിയങ്ങള്‍ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാക്കും.
49. കായിക പരിശീലനം കാര്യക്ഷമമാക്കും.
50. അപ്പര്‍ കുട്ടനാട്ടിലെ നെല്‍ കര്‍ഷകരെ സംരക്ഷിക്കും.
51. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജില്ലയില്‍ യു.ഡി.എഫ് ആരംഭിച്ച ഇടത്താവളങ്ങള്‍ വിപുലീകരിക്കും. പ്രകൃതി സൗഹൃദ തീര്‍ത്ഥാടനം ഉറപ്പാക്കും.
52. മുതിര്‍ന്ന പൗരന്മാര്ക്ക് ഹോം കെയര്‍ പദ്ധതി, ഡോക്ടര്‍ ഉള്‍പ്പെടുന്ന മെഡില്‍ സംഘം എല്ലാ ആഴ്ചയും വീടുകള്‍ സന്ദര്‍ശിച്ച് പരിചരണവും പരിശോധനകളും നടത്തന്നതിന് മെഡിക്കല്‍ ടീമിനെ നിയോഗിക്കും. ജില്ലക്ക് ഇത് ഗുണകരമാവും.
54. ശബരിമല വിശ്വാസ സംരക്ഷണം ഉറപ്പാക്കും. നിയമ നിര്‍മ്മാണത്തിനു ശുപാര്‍ശ നല്‍കും. നിയമവിദഗ്ദ്ധരെ ഇടപെടുത്തും. ഒപ്പം മറ്റ് മതവിഭാഗങ്ങളുടെ വിശ്വാസവും സംരക്ഷിക്കും.
55. കാട്ടു പന്നികള്‍ മറ്റ് വന്യ മൃഗങ്ങള്‍ എന്നിവയുടെ ശല്യങ്ങളില്‍ നിന്നും ജില്ലയിലെ കര്‍ഷകരെ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
56. കര്‍ഷകര്‍ക്ക് പെന്ഷന് ഏര്പ്പെടുത്തുന്നതിനെക്കുറിച്
ബാബു ജോര്‍ജ്ജ്
ഡി.സി.സി പ്രസിഡന്റ്
വിക്ടര്‍ ടി. തോമസ്
യു.ഡി.എഫ് ചെയര്മാന്
യു.ഡി.എഫ് ചെയര്മാന്
എ. ഷംസുദ്ദീന്
യു.ഡി.എഫ് കണ്‍വീനര്‍
0 comments:
Post a Comment