Wednesday, December 30, 2020

PRESS RELEASE

 ഇന്ന് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷികളുമായി ഒളിഞ്ഞും തെളിഞ്ഞും സി.പി.എം സഖ്യമുണ്ടാക്കിയതായി   ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.  റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി പിന്തുണച്ചു.  ബി.ജെ.പി യുടെയോ മറ്റ് വര്‍ഗ്ഗീയ കക്ഷികളുടെയോ പിന്തുണ വേണ്ടെന്ന് സി.പി.എം പരസ്യമായി പറയാതിരുന്നത് ഇവരുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു.  പത്തനംതിട്ട നഗരസഭയില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷിയായ എസ്.ഡി.പി.ഐ യുടെ പിന്തുണയോടെ മത്സരിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണ സ്വീകരിക്കുകയും അവരെ വൈസ് ചെയര്‍പേഴ്സണ്‍ ആക്കുകയും ചെയ്തു.  കോട്ടാങ്ങല്‍ പഞ്ചായത്തിലും സി.പി.എം എസ്.ഡി.പി.ഐ യുടെ പിന്തുണ സ്വീകരിച്ചു.  വര്‍ഗ്ഗീയത തുലയട്ടെ എന്ന് ചുവരെഴുതുകയും വര്‍ഗ്ഗീയ കക്ഷികളുമായി രഹസ്യബന്ധം സ്ഥാപിക്കുന്നതും സി.പി.എമ്മിന്‍റെ ഒരു രീതിയാണ്.  വര്‍ഗ്ഗീയ കക്ഷികളുടെ സഹായം ഒരു സ്ഥലത്തും കോണ്‍ഗ്രസ്   സ്വീകരിച്ചിട്ടില്ല.  എന്നാല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പല സ്ഥലങ്ങളിലും ഇവരുമായി സി.പിഎം സഖ്യത്തിലായിരുന്നു.  കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏതു ചെകുത്താനേയും കൂട്ടുപിടിക്കുമെന്ന ഇ.എം.എസിന്‍റെ ശൈലിയാണ് ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം അനുവര്‍ത്തിച്ചത്.  കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി തുടര്‍ഭരണത്തിന് ശ്രമിക്കുന്ന സി.പി.എം വര്‍ഗ്ഗീയകക്ഷികളെ താലോലിക്കുന്നതുവഴി വലിയ വില കൊടുക്കേണ്ടിവരുമെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.  ഇന്നലെ രാത്രിയില്‍ പല പഞ്ചായത്തുകളിലും സ്വതന്ത്രന്മാരെ ചാക്കിട്ടു പിടിക്കുന്നതിന് സി.പി.എം നേതാക്കള്‍തന്നെ നേരിട്ട് ഇറങ്ങി.  ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും വാഗ്ദാനം ചെയ്തത്.  ചിറ്റാറില്‍ കോണ്‍ഗ്രസ് അംഗത്തെ കൂറുമാറ്റി ഭരണം പിടിച്ചു.  ഭരണം പിടിക്കാന്‍ എന്ത് അധാര്‍മ്മികതയും  സി.പി.എം ചെയ്യുമെന്നുള്ളതിന് ഉദാഹരണമാണ് ചിറ്റാറില്‍ നടന്നത്.  വര്‍ഗ്ഗീയ ശക്തികളുടെ സഹായത്തോടുകൂടി നേടിയ സ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ സി.പി.എം തയ്യാറാകുമോ എന്നു ബാബു ജോര്‍ജ്ജ് ചോദിച്ചു.

0 comments:

Post a Comment

Contact Form

Name

Email *

Message *

CONTACT US

04682 222658