Monday, April 26, 2021

ഗീതക്കും കുടുംബത്തിനും ഡി.സി.സി യുടെ 12-ാ മത് ഭവനം സമര്‍പ്പിച്ചു

കെ.പി.സി.സി യുടെ ഭവന നിര്മ്മാണ പദ്ധതിയില്പ്പെടുത്തി ഇലന്തൂര്, ചുരളിക്കോട്, തോപ്പുപുരയിടത്തില് ഗീതാ പ്രസാദിന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നിര്മ്മിച്ചു നല്കിയ ഭവനത്തിന്റെ സമര്പ്പണം പ്രതിപക്ഷനേതാവ് രമേശ് ചെ
ന്നിത്തല ഓണ്
ലൈനിലൂടെ നിര്വ്വഹിച്ചു.

സര്ക്കാര് സഹായം ലഭ്യമല്ലാത്ത പാവങ്ങളെ കണ്ടെത്തി വീട് വെച്ചുനല്കുന്ന കോണ്ഗ്രസ് ഭവന പദ്ധതി തുടരുമെന്നും അശരണര്ക്കും ആലംബഹീനര്ക്കും തുണയാകാന് കോവിഡ് മഹാമാരികാലത്തും മുന്നോട്ട് വന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൃഷി പണിയുമായി അല്ലലില്ലാതെ മുന്നോട്ട് പോയ ഗീത പ്രസാദിന്റെ ഭര്ത്താവ് പ്രസാദ് 2007 ല് അരക്ക് താഴെ തളര്ന്ന് പോയി. അപ്രതീക്ഷിതമായി ഉണ്ടായ ഈ അഘാതത്തില് നിന്ന് മനസ്സിന്റെ കരുത്തുകൊണ്ട് ജീവിതത്തെ നേരിടുകയാണ് ഗീതയും കുടുംബവും ചെയ്തത്. രണ്ടു മക്കളില് മൂത്ത മകള്ക്ക് 4 വയസ്സും ഇളയ മകന് 2 വയസ്സും മാത്രമുള്ളപ്പോഴാണ് ഭര്ത്താവിന് അപ്രതീക്ഷിതമായ ഈ ആഘാതം സംഭവിച്ചത്.

അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നവുമായി രണ്ടു കുട്ടികളും രോഗിയായ ഭര്ത്തുവുമായുള്ള യാത്ര പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോരജ്ജിന്റെ ശ്രദ്ധയിലെത്തിയത് ഗീത പാലിയേറ്റീവ് കെയര് പ്രവര്ത്തകയായി കെ. കരുണാകരന് ചാരിറ്റബിള് സൊസൈറ്റിയുടെ പ്രവര്ത്തനവുമായി ബന്ധപ്പെട്ടപ്പോഴാണ്. തുടര്ന്ന് അവരെ സഹായിക്കുന്നതിന് ഡി.സി.സി പദ്ധതി തയ്യാറാക്കി ഡി.സി.സി യുടെ 12-ാമത്തെ ഭവന പദ്ധതിയില് ഗീതയും കുടുംബത്തെയും ചേര്ത്ത് പിടിച്ചപ്പോള് ഗീതയുടെ സ്വപ്നം ഈ ഭവനത്തിന്റേ താക്കോല് ലഭിച്ചതോടെ പൂവണിഞ്ഞു.

മക്കളായ നയന ഇപ്പോള് പന്ത്രണ്ടാം ക്ലാസിലും, നന്ദു എസ്എസ്എല്സി പരീക്ഷയും എഴുതി ഫലം കാത്ത് ഇരിക്കുകയാണ്.

ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോര്ജ്ജിന്റെ അദ്ധ്യക്ഷതയില് ഗൃഹപ്രവേശന ചടങ്ങ് നിലവിളക്ക് കൊളുത്തി കെ.പി.സി.സി ജനറല് സെക്രട്ടറി അഡ്വ. കെ. ശിവദാസന് നായര് ഉദ്ഘാടനം ചെയ്തു.

ഇതോടെ ഡി.സി.സി യുടെ നേതൃത്വത്തില് ഭവനപദ്ധതി പ്രകാരം ജില്ലയില് പണി നടത്തിയ 14 വീടുകളില് 12 എണ്ണത്തിന്റേ താക്കോല് ദാനം നിര്വ്വഹിച്ചു. പണി നടന്നുകൊണ്ടിരിക്കുന്ന 2 വീടിന്റെയും താക്കോല് ദാനം ഉടന് നടത്തുന്നതിന് നടപടികളുമായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി മുന്നോട്ട് പോകുകയും ചെയ്യുന്നു.






0 comments:

Post a Comment

Contact Form

Name

Email *

Message *

CONTACT US

04682 222658