Friday, June 4, 2021

ഡി.സി.സി യില്‍ ലോക പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി സൗഹൃദ ഗ്രാമങ്ങള് സൃഷ്ടിക്കണം

: ആന്റോ ആന്റണി എം.പി

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ഡി.സി.സി ഓഫീസ് അങ്കണത്തില് ശ്രീ. ആന്റോ ആന്റണി എം.പി വൃക്ഷത്തൈ നട്ട് പരിപാടിള് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ശ്രീ. ബാബു ജോര്ജ്ജ് അദ്ധ്യക്ഷത വഹിച്ചു.

മഹാമാരിയുടെ കാലത്ത് പ്രകൃതിയുമായി മനുഷ്യന് ഇണങ്ങിജീവിക്കേണ്ട സന്ദര്ഭമാണ് പരിസ്ഥിതിദിനം ഓര്മ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 വര്ഷം ഓരോ പരിസ്ഥിതി ദിനത്തിലും നട്ട വിവിധ വൃക്ഷങ്ങള്ക്ക് സമീപത്താണ് അദ്ദേഹം വൃക്ഷത്തൈ നട്ടത്. പരിസ്ഥിതി സൗഹൃദ ഗ്രാമങ്ങള് സൃഷ്ടിക്കാന് നാം ഓരോരുത്തര ും പ്രവര്ത്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

മുന്. ഡി.സി.സി പ്രസിഡന്റ് ശ്രീ. പി. മോഹന്രാജ്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാര്, ജനറല് സെക്രട്ടറിമാരായ ശ്രീ. സാമുവല് കിഴക്കുപുറം, ശ്രീ. കാട്ടൂര് അബ്ദുള്സലാം, അഡ്വ. വി.ആര് സോജി, ബ്ലോക്ക് പ്രസിഡന്റ് ശ്രീ. അബ്ദുള് കലാം ആസാദ്, മണ്ഡലം പ്രസിഡന്റുമാരായ ശ്രീ. റനീസ് മുഹമ്മദ്, ശ്രീ. സജി അലക്സാണ്ടര് തുടങ്ങിയവര് പങ്കെടുത്തു.


0 comments:

Post a Comment

Contact Form

Name

Email *

Message *

CONTACT US

04682 222658